ബാഗ്ലൂരിൽ ബൈക്കിൽ ഓവർടേക്ക് ചെയ്തതിനു ഉയർന്നജാതിക്കാർ മരത്തിൽ കെട്ടിയിട്ടു മർദിച്ച ദലിത് യുവാവ് ജീവനൊടുക്കി. പട്ടികജാതിക്കാരായ ആദി കർണാടക വിഭാഗത്തിൽ പെട്ട ഉദയ് കിരൺ (22) ആണ് കോലാറിൽ മരിച്ചത്. കഴിഞ്ഞ ദിവസം പച്ചക്കറി വാങ്ങാൻ ബൈക്കിൽ പോയ ഉദയിനെ, നാലംഗ സംഘമാണു തടഞ്ഞു നിർത്തിയത്. 3 ബൈക്കുകളിൽ സഞ്ചരിച്ച ഇവരെ ഓവർടേക്ക് ചെയ്തതാണ് പ്രകോപനത്തിനിടയാക്കിയത്
പിടിച്ചെടുത്ത ബൈക്കും മൊബൈൽ ഫോണും തിരിച്ചെടുക്കാൻ മുതിർന്നവരെ കൂട്ടി എത്തിയപ്പോഴാണ് മരത്തിൽ കെട്ടിയിട്ടു മർദിച്ചത്. ഇതിൽ മനംനൊന്ത് മണിക്കൂറുകൾക്കകം ഉദയ് തൂങ്ങിമരിച്ചെന്നാണ് കേസ്. സംഭവം വിവാദമായതിനെ തുടർന്ന് പ്രതികൾ ഒളിവിലാണ്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.