കോഴിക്കോട്: കോഴിക്കോട് കാൽനട യാത്രക്കാരനെ അമിത വേഗതിയിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. പൊന്തക്കാട്ടിലേക്ക് തെറിച്ച് വീണ യാത്രക്കാരന് ചോര വാർന്ന് ദാരുണാന്ത്യം. ദേശീയപാത 766 ൽ വെസ്റ്റ് പുതുപ്പാടിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. വെസ്റ്റ് പുതുപ്പാടിയിൽ താമസിക്കുന്ന നടുക്കുന്നുമ്മല്‍ രാജു (43) ആണ് മരണപ്പെട്ടത്. രാവിലെ 6.45 ഓടെയാണ് രാജുവിനെ റോഡരികിലെ പൊന്തക്കാട്ടിൽ ചോര വാർന്ന നിലയിൽ നാട്ടുകാർ കണ്ടെത്തുന്നത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഈങ്ങാപ്പുഴയിലെ ചായകടയിലെ ജീവനക്കാരനായ രാജു പുലർച്ചെ കട തുറക്കാനായി വെസ്റ്റ് പുതുപ്പാടിയിൽ ബസ്സിൽ കയറാനായി എത്തിയപ്പോഴാണ് കാറിടിച്ച് തെറിപ്പിച്ചത്. ആ സമയത്ത് ആരും റോഡിൽ ഇല്ലാത്തതിനാൽ അപകടം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പിന്നീട് സി.സി.ടി.വി. പരിശോധിച്ചപ്പോഴാണ് കാറിടിച്ചാണ് അപകടം നടന്നതെന്ന് തിരിച്ചറിയുന്നത്. നിര്‍ത്താതെ പോയ കാറിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയച്ചു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.