ന്യൂഡല്‍ഹി പ്രീത് വിഹാറില്‍ നിന്നും കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം വികൃതമായ അവസ്ഥയില്‍ മീററ്റില്‍ നിന്നും കണ്ടെത്തി. കുട്ടിയുടെ തലയറുത്ത നിലയിലായിരുന്നു മൃതദേഹം. കുറ്റകൃത്യത്തിന് അറസ്റ്റിലായ പതിനാറുകാരന് കുട്ടിയെ നരബലിയ്ക്കായി ഉപയോഗിച്ചെന്ന സംശയത്തിലാണ് പോലീസ്. നവംബര്‍ 30-ന് വിടിന്റെ പരിസരത്ത് നിന്നുമാണ് പ്രതി കുട്ടിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തുന്നത്. കുട്ടിയെ കൊലപ്പെടുത്തി മീററ്റിലെ കരിമ്പ് തോട്ടത്തില്‍ ഉപേക്ഷിച്ചതായി പ്രതി വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം തലയും കൈകളുമില്ലാത്ത അവസ്ഥയില്‍ ലഭിച്ചത്. മൃതദേഹത്തില്‍ നിന്നും ദൂരെ മാറി ശിരസ്സ് കണ്ടെത്തിയതായും കൈകള്‍ വീണ്ടെടുക്കാനായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.