പെരുമണ്ണ ഗ്രാമ പഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗൻവാടികൾക്ക് പാത്രങ്ങൾ വിതരണം ചെയ്തു. ക്രാഡിൽ മെനു അനുസരിച്ച് നൽകേണ്ടുന്ന ഭക്ഷണങ്ങൾ പാകം ചെയ്യുന്നതിനാവശ്യമായ പാത്രങ്ങളാണ് വിതരണം ചെയ്തത്. പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു.വൈ.പ്രസിഡണ്ട് സി. ഉഷ അദ്ധ്യക്ഷം വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.പ്രേമദാസൻ, ദീപ കമ്പുറത്ത്, എം എ പ്രതീഷ്, വാർഡ് മെമ്പർമാരായ ദീപക്ക് ഇളമന ,കെ.പി രാജൻ, കെ.കെ ഷമീർ ,സ്മിത പറക്കോട്ട്, റംല, പഞ്ചായത്ത് സെക്രട്ടറി എൻ.ആർ. രാധിക, എന്നിവർ സംസാരിച്ചു ഐ സി ഡി എസ് സൂപ്പർവൈസർ കെ. തങ്കമണി സ്വാഗതം പറഞ്ഞു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.