കൊടുവള്ളി: ലോകകപ്പിന്റെ ആരവം നിലച്ചതോടെ കട്ടൗട്ടുകൾ നീക്കി കോഴിക്കോട് പുളളാവൂരിലെ ഫുട്‌ബോൾ ആരാധകർ. ഫൈനലിന് മുന്നേ മെസിക്കു പുറമെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും നെയ്മാറിന്റെയും കട്ടൗട്ടുകളും നീക്കം ചെയ്തു. നഗരസഭയുടെ നിർദേശ പ്രകാരമാണ് അഴിച്ചുമാറ്റിയത് രാജകീയമായി ഉയർത്തിയ കട്ടൗട്ട് അതി രാജകീയമായി തന്നെയാണ് നീക്കം ചെയ്തതെന്ന് ആരാധകർ പറഞ്ഞു. നീക്കം ചെയ്ത കട്ടൗട്ടുകൾ ഏറ്റെടുത്ത് ബ്രസീൽ ആരാധകർ രംഗത്തെത്തി. കട്ടൗട്ടുകളെല്ലാം പുള്ളാവൂരിനടുത്തുള്ള തങ്ങളുടെ സ്ഥാപനത്തോട് ചേർന്ന സ്വകാര്യ ഭൂമിയിൽ സ്ഥാപിച്ച് സൂക്ഷിക്കുമെന്ന് ബ്രസീൽ ആരാധകരായ ഒ.എം.റാഷി, പി.സി.അമീൻ, അർജന്റീന ആരാധകനായ ഇ.കെ.നവാസ് എന്നിവർ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









