വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. കോഴിക്കോട് കായക്കൊടി സ്വദേശി റാഷിദ് അബ്ദുള്ളയാണ് മാനന്തവാടി പൊലീസിൻറെ പിടിയിലായത് മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് റാഷിദ് അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ പക്കൽ നിന്നും ആറ് ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പതിമൂന്ന് കേസുകളുണ്ട്. ബത്തേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.