കുന്ദമംഗലം: മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ മുപ്പതാം വർഷികമാഘോഷിക്കുന്നു. അതിന്റെ ഭാഗമായി ഡിസംബർ 27, 28 തിയ്യതികളിൽ പൂർവ്വവിദ്യാർഥി സംഗമങ്ങൾ നടക്കുന്നു. 1995 മുതൽ 2022 വരെയുള്ള കാലയളവിൽ 28 ബാച്ചുകളിലായി പടിയിറങ്ങിയ ആറായിരത്തിലധികം വിദ്യാർത്ഥിനികളും 2012 ൽ ആരംഭിച്ച ഹയർ സെക്കണ്ടറിയിൽ (സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ്) നിന്നും പുറത്തിറങ്ങിയ 2000 കുട്ടികളും അവർക്ക് അറിവും അലിവും പകർന്നു നൽകിയ അധ്യാപക – അനധ്യാപകരും ഇദംപ്രഥമമായി മർകസ് സാരഥികളോടൊപ്പം പഴയകാല ധന്യോർമകൾ അയവിറക്കി ഒത്തുചേരുന്നു.
നിപുണരായ എഞ്ചിനീയർമാർ, പ്രാപ്തരായ ഡോക്ടർമാർ, മികച്ച അധ്യാപകർ, ഉയർന്ന ഉദ്യോഗസ്ഥർ, നല്ല കുടുംബിനികൾ ഇതെല്ലാം നമ്മുടെ സ്കൂളിന്റെ അഭിമാന നേട്ടങ്ങളാണ്. നമ്മളെ നമ്മളാക്കിയ അധ്യാപകരെ ആദരിക്കൽ, സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, വിവിധങ്ങളായ കൾച്ചറൽ പ്രോഗ്രാമുകൾ സംഘടിപ്പിക്കൽ, ബാച്ച് ക്രമത്തിലുള്ള ഒത്തുകൂടൽ, സാന്ത്വന ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തൽ തുടങ്ങിയ നിരവധി പരിപാടികൾ വാർഷികത്തിന്റെ ഭാഗമായി നടത്താനുദ്ദേശിക്കുന്നു.
ഇന്ന് (തിങ്കൾ) കാലത്ത് 10 മണിക്ക് തുടങ്ങുന്ന പരിപാടിയുടെ ഉദ്ഘാടനം മർകസ് ഡയരക്ടർ ജനറലും കേരള ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി. മുഹമ്മദ് ഫൈസി നിർവ്വഹിക്കും.നാളെ (ചൊവ്വ) നടക്കുന്ന സമാപന പരിപാടിയുടെ ഉദ്ഘാടനം മർകസ് നോളജ് സിറ്റി ഡയരക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം നിർവ്വഹിക്കും.ഗ്രാൻഡ് അസംബ്ലി, ക്ലാസ്സ് റൂം റിക്രീറ്റ്, അലുംനി പാർലിമെന്റ്, ചിൽ &ചാറ്റ്, ആദരം എന്നീ സെഷനുകൾ നടക്കും.പ്രിൻസിപ്പൽ എ റശീദ് മാസ്റ്റർ, ഹെഡ്മിസ്ട്രസ് എ ആയിശാബീവി ടീച്ചർ, മർകസ് അക്കാദമിക് എക്സിക്യൂട്ടീവ് ഡയരക്ടർ ഉനൈസ് മുഹമ്മദ്, വള്ളിയാട് മുഹമ്മദലി സഖാഫി, പി ടി എ പ്രസിഡന്റ് വി എം റശീദ് സഖാഫി, കെ മൊയ്തീൻ കോയ,മർകസ് അലുംനി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഉബൈദുല്ല സഖാഫി, അക്ബർ ബാദുഷ സഖാഫി,അഷ്റഫ് അരയങ്കോട്, സി കെ മുഹമ്മദ്, ജൗഹർ, മർകസ് PRD ജെ ഡി.ഷമീം, അഷ്റഫ് മാസ്റ്റർ, അബൂബക്കർ നിസാമി,ഗേൾസ് അലുംനി ഭാരവാഹികളായ ഷോളിത, ഉർസില തുടങ്ങിയവർ സംബന്ധിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.