കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതുവര്‍ഷാഘോഷങ്ങളുടെ നടത്തിപ്പിന് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. റെസ്റ്റോറന്റുകളിലും ബാറുകളിലും പബ്ബുകളിലും നടക്കുന്ന ആഘോഷപരിപാടികള്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കി. പുതുവര്‍ഷാഘോഷപരിപാടികള്‍ പുലര്‍ച്ചെ ഒന്നിനുമുന്‍പ് അവസാനിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സിനിമാ തീയേറ്ററുകളിലും സ്കൂളുകളിലും കോളേജുകളിലും മാസ്ക് നിര്‍ബന്ധമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും ആരോഗ്യന്ത്രി അറിയിച്ചു. കുട്ടികളും ഗര്‍ഭിണികളും മുതിര്‍ന്നവരും ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങള്‍ ഒഴിവാക്കണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.