ചെന്നൈയിൽ പിഞ്ചുകുഞ്ഞിനെ ബാഗിലാക്കി ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച് ശേഷം യുവതി കടന്നുകളഞ്ഞു. മാധവാരത്തു നിന്ന് കോയമ്പേട് ബസ് സ്റ്റാൻഡിലേയ്ക്ക് ഓട്ടം വിളിച്ച യുവതിയാണ് കുഞ്ഞിനെ ഓട്ടോയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്. യുവതിയെ കണ്ടെത്താനായി പൊലീസ് തിരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇന്നലെ വൈകിട്ടായിരുന്നു ഓട്ടോറിക്ഷയിൽ കയറിയ യുവതി കോയമ്പേട് ബസ് സ്റ്റാൻഡിലേക്ക് പോകണമെന്നാണ് ആവശ്യപ്പെട്ടത്. വലിയൊരു ബാഗും യുവതിയുടെ കയ്യിലുണ്ടായിരുന്നു. കോയമ്പേടെത്തി ഇറങ്ങി പണം നൽകിയതിന് ശേഷം യുവതി ആൾക്കൂട്ടത്തിൽ മറഞ്ഞു. പിന്നീടാണ് ഓട്ടോറിക്ഷാ ഡ്രൈവർ ബാഗ് ശ്രദ്ധിക്കുന്നത്. പരിശോധിച്ചപ്പോൾ ഉള്ളിൽ അഞ്ച് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കണ്ടെത്തി.കുട്ടിയെ കണ്ടത്തിയിന് പിന്നാലെ തന്നെ ഡ്രൈവർ മാധവാരം പൊലിസിനെ വിവരമറിയിച്ചു. പൊലീസും ശിശുക്ഷേമ സമിതി പ്രവർത്തകരുമെത്തി കുട്ടിയെ ഏറ്റെടുത്തു. പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം ടി നഗറിലെ ബാലമന്ത്ര ചൈൽഡ് കെയറിനു കുഞ്ഞിനെ കൈമാറി. യുവതിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടരുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.