കോഴിക്കോട്: കാരശ്ശേരിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് കുട്ടികൾക്ക് പരിക്ക്. കാരശ്ശേരി പഞ്ചായത്തിലെ മലാംകുന്നിലാണ് തെരുവുനായ അക്രമം.
കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായിൽ, മലാംകുന്ന് ഭാഗങ്ങളിൽ രാവിലെയാണ് തെരുവുനായ അക്രമം നടന്നത്. മലാംകുന്ന് സ്വദേശികളായ ഷംസുദ്ദീന്റെ മകൾ ഷിഫ ഷെറിൻ (8), മുഹമ്മദ് കുട്ടിയുടെ മകൻ അഹമ്മദ് ഷാൻ (12) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് ഇരുവർക്കും തെരുവ് നായയുടെ കടിയേറ്റത്.
ഇതിനിടെ നായയുടെ കടിയേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷിഫ ഷെറിനെ മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
നായ ഇപ്പോഴും പ്രദേശത്ത് പരിഭ്രാന്തി പരത്തുന്നുണ്ട്. രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ഇപ്പോഴും നായയെ പിടിക്കാൻ ശ്രമം നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.