കോഴിക്കോട് നഗരത്തില്‍ ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം. ഇതുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ബത്തേരി ചീരാല്‍ കരുണാലയത്തില്‍ കെ.കെ. ബിന്ദു(42), മലപ്പുറം താനൂര്‍ മണ്ടപ്പാട്ട് എം. ഷാജി(44), പുതിയങ്ങാടി പുത്തൂര്‍ ചന്ദനത്തില്‍ കെ. കാര്‍ത്തിക്(30), പെരുവയല്‍ കോയങ്ങോട്ടുമ്മല്‍ കെ. റാസിക്(29) എന്നിവര്‍ മെഡിക്കല്‍കോളേജ് പോലീസിന്റെ പിടിയിലായി.മെഡിക്കല്‍ കോളേജ് ഡിവിഷന് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുദര്ശന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മായനാട് മുണ്ടിക്കല്‍താഴം ഭാഗം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വലയിലായത്. കുടുംബക്കാര് ഒരുമിച്ച് ഫ്ളാറ്റ് വാടകയ്ക്കെടുത്തതാണെന്നാണ് ഇവര്‍ സമീപവാസികളോട് പറഞ്ഞിരുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.