ന്യൂഡൽഹി: നാസൽ വാക്സിൻ വില പ്രഖ്യാപിച്ച് ഭാരത് ബയോടെക്. സ്വകാര്യ ആശുപത്രികളിൽ 800 രൂപയ്ക്കും സർക്കാർ കേന്ദ്രങ്ങളിൽ 325 രൂപയ്ക്കുമാണ് വാക്സിൻ നൽകുന്നത്. ജിഎസ്ടി ഒഴികെയുള്ള നിരക്കാണിത്.
മൂക്കിലൂടെ നൽകുന്ന വാക്‌സിനായ ഇൻകൊവാക് (iNCOVACC) കഴിഞ്ഞ ദിവസം കൊവിൻ ആപ്പിൽ എത്തിയിരുന്നു. നിരക്ക് പിന്നീട് അറിയിക്കുമെന്നായിരുന്നു റിപ്പോർട്ട്. സർക്കാർ കേന്ദ്രങ്ങൾ വഴി 325 രൂപയ്ക്ക് നൽകുന്ന വാക്സിൻ 2023 ജനുവരി നാലാം വാരം മുതൽ വിതരണം ചെയ്യുമെന്നാണ് ഭാരത് ബയോടെക് വ്യക്തമാക്കുന്നത്.
ലോകത്താദ്യമായി കൊറോണയ്‌ക്കെതിരെ മൂക്കിലൂടെ നൽകുന്ന വാക്‌സിൻ (intranasal vaccine) വികസിപ്പിച്ചെടുത്തതും അടിയന്തിര ഉപഭോഗത്തിന് അനുമതി സ്വന്തമാക്കിയതും ഭാരത് ബയോടെക്ക് ആയിരുന്നു. വൈറസിനെ പ്രതിരോധിക്കാൻ രണ്ട് ഡോസുകളാണ് ഇത് സ്വീകരിക്കേണ്ടത്. കൂടാതെ ഇൻകൊവാക്കിന് ബൂസ്റ്റർ ഡോസും ലഭ്യമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







