മാവൂർ: ജവഹർ ഗാലക്സി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നിർധന രോഗികൾക്ക് ആശ്വാസമേകുന്നു. കമ്മറ്റി പ്രഖ്യാപിച്ച ഫണ്ട് നിർധന രോഗികൾക്ക് കൈമാറിത്തുടങ്ങി. മാവൂർ പഞ്ചായത്തിലെ തിരഞ്ഞെടുത്ത 22 വൃക്കരോഗികളിൽ 12 പേർക്കാണ് ആദ്യഘട്ടത്തിൽ ഫണ്ട് നൽകിയത്. ബാക്കിയുള്ളവ അടുത്ത ദിവസങ്ങളിൽ നൽകും.
ഓരോ വാർഡിലെയും വാർഡ് മെമ്പർമാർ വഴിയാണ് പണം കൈമാറുന്നത്. കമ്മിറ്റി, വ്യക്തികൾ, ഗ്രൗണ്ടിലെ ബക്കറ്റ് പിരിവ് എന്നിവയിലൂടെയാണ് ഫണ്ട് ശേഖരിക്കുന്നത്. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ എം.പി.വിച്ചാവയുടെ നേതൃത്വത്തിൽ കമ്മിറ്റി ഭാരവാഹികൾ രോഗികളുടെ വീടുകളിലെത്തിയാണ് തുക നൽകുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.