കോഴിക്കോട്: തന്റെ മുഖത്തേക്ക് കടിക്കാനായി ചാടിവീണ തെരുവ് നായയെ യുവാവ് ഒറ്റയ്ക്ക് കീഴടക്കി. കോഴിക്കോട് ഉള്ള്യേരി പാലോറ സ്വദേശി സുരേഷ് ബാബുവാണ് നായയെ കീഴടക്കിയത്. ഓടിക്കൂടിയ നാട്ടുകാർ നായയെ അടിച്ചുകൊന്നു.
കോഴിക്കോട് ഉള്ളിയേരി പാലോറ സ്റ്റോപ്പിലെ നാറാംകുളങ്ങര ഭാഗത്തുവെച്ചാണ് മുഖത്ത് ചാടിക്കടിച്ച തെരുവുനായയെ യുവാവ് ഒറ്റക്ക് കീഴടക്കിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.