പെരുമണ്ണ ഗ്രാമ പഞ്ചായത്ത് വയോജനസൗഹൃദ ഗ്രാമ പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായി പകൽ വീടിന്റെ പ്രവേശനോത്സവം നടത്തി. 18 വാർഡുകളിലും വയോ ക്ലബ്ബുകൾ രൂപീകരിക്കുകയും വിപുലമായ വയോജന ഗ്രാമസഭകൾ സംഘടിപ്പിച്ച് വയോജനങ്ങളുടെ അഭിപ്രായങ്ങൾ സ്വരൂപിച്ചും നടപ്പ് വർഷത്തിൽ നിർവ്വഹണം നടത്തുന്ന “വയോ സ്പർശം”പദ്ധതിയുടെ ഭാഗമായി യോഗാ പരിശീലനം, ആയുർവ്വേദ മെഡിക്കൽ ക്യാമ്പുകൾ, വയോജനങ്ങളുടെ മാനസികോല്ലാസത്തിനാവശ്യമായ യാത്രകൾ തുടങ്ങി നിരവധിയായ പദ്ധതികൾ ഗ്രാമ പഞ്ചായത്ത് ആസൂത്രണം ചെയ്ത് വരുന്നു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് വയോജനങ്ങൾക്ക് പൂച്ചെണ്ട് നൽകി സ്വീകരിച്ച് കൊണ്ട് പകൽ വീടിന്റെ പ്രവേശനോത്സവം ഉദ്ഘാടനം നിർവ്വഹിച്ചു. വൈ: പ്രസിഡണ്ട് സി.ഉഷ ആദ്ധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺ പുറ, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ പ്രേമദാസൻ., ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴ്സൺ ദീപ കാമ്പുറത്ത്, വാർഡ് മെമ്പർ സുധീഷ് കൊളായി, കെ.പി രാജൻ എന്നിവർ സംസാരിച്ചു ഐ സി ഡി എസ് സൂപ്പർവൈസർ കെ. തങ്കമണി സ്വാഗതവും പകൽ വീട് പരിപാലന കമ്മറ്റി കൺവീനർ വി.കെ ഗംഗാധരൻ നന്ദിയും പറഞ്ഞു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.