കോഴിക്കോട്: ഇന്ന് കോഴിക്കോട് തുടക്കമായ 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 121 പോയിന്റുമായി കണ്ണൂർ ഒന്നാമതെത്തി. ആതിഥേയരായ കോഴിക്കോട് 118 പോയിന്റുമായി മൂന്നാമതെത്തിയപ്പോൾ 119 പോയിന്റുമായി കൊല്ലം രണ്ടാമതെത്തി. അതേസമയം, കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ പാലക്കാട് ചിത്രത്തിലില്ലാത്ത സ്ഥിതിയാണുള്ളത്.
1 കണ്ണൂർ 121
2 കൊല്ലം 119
3 കോഴിക്കോട് 118
4 തൃശ്ശൂർ 114
5 കോട്ടയം 105
ഹൈസ്കൂള്‍ ജനറല്‍ വിഭാഗത്തില്‍ ആകെയുള്ള 96 ഇനങ്ങളില്‍ 13 എണ്ണമാണ് പൂര്‍ത്തിയായത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105 ല്‍ 16, ഹൈസ്കൂള്‍ അറബിക് – 19 ല്‍ അഞ്ച്, ഹൈസ്കൂള്‍ സംസ്കൃതം – 19 ല്‍ രണ്ട് എന്നിങ്ങനെയാണ് പൂര്‍ത്തിയായവ.
വിഭാഗം ആകെ പരിപാടികള്‍ നടന്ന പരിപാടികള്‍
എച്ച്എസ് ജനറല്‍ 96 13
എച്ച്എസ്എസ് ജനറല്‍ 105 16
എച്ച്എസ് അറബിക് 19 5
എച്ച്എസ് സംസ്കൃതം 19 2
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.