കോഴിക്കോട്: പെരുമണ്ണയിൽ ചാലിയാർ ഇക്കോടൂറിസം പദ്ധതിക്ക് ഒരു കോടി രൂപയുടെ ഭരണാനുമതി. സംസ്ഥാന സർക്കാരിന്റെ ‘ഡെസ്റ്റിനേഷൻ ചലഞ്ച്’ പ്രകാരമാണ് പദ്ധതി നടപ്പാക്കുക. ടൂറിസം വികസനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി നടപ്പാക്കുന്ന ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിക്ക് പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് നൽകിയ ‘ചാലിയാർ ഇക്കോ ടൂറിസം’ പദ്ധതിയുടെ രൂപരേഖ അംഗീകരിച്ചതിനെ തുടർന്നാണ് നടപടി.
ടൂറിസം വകുപ്പും പെരുമണ്ണ ഗ്രാമപ്പഞ്ചായത്തും സംയുക്തമായാണ് പദ്ധതിക്കുള്ള തുക വിനിയോഗം ചെയ്യുന്നത്. ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലൂടെ ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന തരത്തിലാണ് ചാലിയാർ ഇക്കോ ടൂറിസം പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ എട്ട് (പാറമ്മല്‍), ഒമ്ബത് (നേരടിക്കുന്ന്), പത്ത് (വെള്ളിക്കോട്) വാര്‍ഡുകള്‍ ചാലിയാര്പുഴയോട് ചേര്‍ന്നാണ്. ഈ പ്രദേശങ്ങളിൽ ഒട്ടേറെ പുറമ്പോക്ക് ഭൂമിയുണ്ട്. പദ്ധതികൾക്കും ഇവ ഉപയോഗിക്കാം. നിർദിഷ്ട പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാത മലപ്പുറം ജില്ലയിലെ വാഴയൂരിൽ നിന്ന് ചാലിയാർപുഴ വഴി പെരുമണ്ണ വഴി കോഴിക്കോട്ടെത്തും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.