മാവൂർ ഗവ.മാപ്പിള യുപി സ്കൂളിന്റെ നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 6 ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. അഡ്വ പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിക്കും. എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയാകും. ഉപഹാര സമർപ്പണം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശിയും പ്രതിഭകളെ ആദരിക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു നെല്ലുളിയും നിർവഹിക്കും. എം. ധർമ്മജൻ സ്പോർട്സ് ഫണ്ട് കൈമാറും. എക്സി. എൻജിനീയർ സി. ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. രഞ്ജിത്ത് ജില്ല പഞ്ചായത്ത് അംഗം സുധ കമ്പളത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം മൈമൂന കടുക്കാഞ്ചേരി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയശ്രീ ദിവ്യപ്രകാശ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ടി. അബ്ദുൽ ഖാദർ, ഗ്രാമ പഞ്ചായത്ത് അംഗം ഉമ്മർ പുലപ്പാടി, എ.ഇ.ഒ പി.സി ഗീത തുടങ്ങിയവർ സംസാരിക്കും.
സ്കൂൾ അങ്കണത്തിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പ്രധാനാധ്യാപകൻ എം.ടി. മുഹമ്മദ്, എസ്.എം.സി ചെയർമാൻ സി.കെ. അബ്ദുൽ ലത്തീഫ്, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ടി. അബ്ദുൽ ഖാദർ, മുൻ എസ്.എം.സി. ചെയർമാൻ വളപ്പിൽ നാസർ,അധ്യാപകനായ എം മുഹമ്മദ്, എസ്.എം.സി. അംഗങ്ങളായ മുജീബ്, മൻസൂർ പാലിശ്ശേരി, മൻസൂർ മാവൂർ, എന്നിവർ പങ്കെടുത്തു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.