മാവൂർ ഗ്രാസിം കമ്പനിയിലെ മുൻ സി. ഐ. ടി. യു മെമ്പർമാരുടെ സംഗമം നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ മാവൂർ എ കെ ജി ഭവനിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ അറിയിച്ചു.
ജനുവരി 9 തിങ്കളാഴ്ച 10 മണി മുതലാണ് സംഗമം നടക്കുന്നത്.മാവൂർ കടോടി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സംഗമം രാജ്യ സഭാ എം.പി എളമരം കരീം ഉദ്ഘാടനം ചെയ്യും. അഡ്വ:പി ടി എ റഹീം എം എൽ എ മുഖ്യാതിഥിയാകും. സി ഐ ടി യു പ്രവർത്തകരായിരുന്ന മുന്നൂറോളം പേരെയാണ് സംഗമത്തിൽ പ്രതീക്ഷിക്കുന്നതെന്നും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ ഇ എൻ.പ്രേമനാഥൻ ,കൺവീനർ എം. ധർമ്മജൻ, എം.പി. അശോകൻ തുടങ്ങിയവർ സംബന്ധിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.