കോഴിക്കോട് : കോഴിക്കോട് കൊടിയത്തൂരിൽ അധ്യാപകന്റെ മർദനത്തിൽ വിദ്യാർഥിക്ക് പരിക്ക്. കൊടിയത്തൂരിലെ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി മാഹിനാണ് പരിക്കേറ്റത്.
അറബി അധ്യാപകൻ മർദിച്ചെന്നാണ് പരാതി. കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകി. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. അധ്യാപകൻ കമറുദ്ദീനെതിരെ മുക്കം പോലീസ് കേസെടുത്തു.
ക്ലാസില്‍ എഴുന്നേറ്റ് നിന്നെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. മാഹിന്റെ ക്ലാസ് ടീച്ചറല്ല കമറുദ്ദീൻ. വരാന്തയിൽ കൂടെ പോവുകയായിരുന്ന കമറുദ്ദീൻ ക്ലാസിൽ കയറി മാഹിനെ മര്‍ദ്ദിക്കുകയായിരുന്നു. കുട്ടിയുടെ തോളിൽ നിരന്തരമായ മര്‍ദ്ദനം മൂലം പേശികൾക്ക് ചതവുണ്ടായി. കുട്ടിയുടെ കൈക്ക് പൊട്ടലില്ലെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച സ്കൂളിൽ നിന്ന് വീട്ടിലെത്തിയ മാഹീന് രാവിലെ വേദന വർദ്ധിക്കുകയായിരുന്നു.
രാത്രി ഒരു മണിയോടെയാണ് മാഹിനെ ആശുപത്രിയിൽ എത്തിച്ചതെന്ന് പിതാവ് പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്കൂളിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന അധ്യാപകർ കമറുദ്ദീനെ ന്യായീകരിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബാലാവകാശ നിയമത്തിലെ ഐപിസി 341, 323 വകുപ്പുകൾ പ്രകാരം കമറുദ്ദീനെതിരെ പൊലീസ് കേസെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.