കോഴിക്കോട് : നായർകുഴി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരുകോടി രൂപ ചിലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. അഡ്വ. പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു.
എൽ.എസ്.ജി.ഡി എക്സിക്യുട്ടീവ് എഞ്ചിനീയർ ചന്ദ്രൻ പി റിപ്പോർട്ട് അവതരിപ്പിച്ചു.
പി. ടി. എ പ്രസിഡന്റ് പ്രകാശൻ എം നിവേദന സമർപ്പണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ എന്നിവർ മുഖ്യാതിഥികളായിരുന്നു.ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ് മുക്ക്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഷമ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നദീറ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. വി.പി എ സിദ്ദീഖ്, റീന മാണ്ടിക്കാവിൽ, എം.ടി പുഷ്പ, വാർഡ് മെമ്പർമാരായ ശിവദാസൻ ബംഗ്ലാവിൽ, പ്രസീന, കോഴിക്കോട് ഡി.ഡി.ഇ മനോജ് കുമാർ സി, താമരശ്ശേരി ഡി.ഡി.ഇ മനോഹരൻ കെ ജി, എ.ഇ.ഒ പോൾ കെ. ജെ, രാധാകൃഷ്ണൻ എം.ടി, ടി.കെ മുരളീധരൻ, വേലായുധൻ അരയങ്കോട്, സിബി ഐ.എം, ചൂലൂർ നാരായണൻ, ഭരതൻ മാസ്റ്റർ, അഹമ്മദ്കുട്ടി അരയങ്കോട്, സി കെ ഷമീം എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പാൾ ഷാജി എൻ.പി സ്വാഗതവും പ്രധാനാധ്യാപകൻ എം ആർ പുരുഷോത്തമൻ നന്ദിയും പറഞ്ഞു. ഈ വർഷം മുതൽ സ്കൂളിൽ നടപ്പിലാക്കിയ ടാലന്റ് ഫാമിലി പ്രോഗ്രാമിന്റെ മെഗാ ഫൈനൽ മത്സരവും നടന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.