മാവൂർ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ മാവൂർ ഗവ.മാപ്പിള യുപി സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.
അഡ്വ.പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷനായി. എം.കെ. രാഘവൻ എംപി മുഖ്യാതിഥിയായിരുന്നു. ഉപഹാര സമർപ്പണം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശിയും പ്രതിഭകളെ ആദരിക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു നെല്ലുളിയും നിർവഹിച്ചു. എം. ധർമ്മജൻ സ്പോർട്സ് ഫണ്ട് കൈമാറി. എക്സി. എൻജിനീയർ സി. ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ല പഞ്ചായത്ത് അംഗം സുധ കമ്പളത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം മൈമൂന കടുക്കാഞ്ചേരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയശ്രീ ദിവ്യപ്രകാശ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ടി. അബ്ദുൽ ഖാദർ, ഗ്രാമ പഞ്ചായത്ത് അംഗം ഉമ്മർ പുലപ്പാടി, എ.ഇ.ഒ പി.സി ഗീത, ബി.പി.സി ഇൻചാർജ് മനോജ് കുമാർ, ഇ.എൻ പ്രേംനാഥ്, വി.എസ് രഞ്ജിത്ത്, എൻ.പി അഹമ്മദ്, കെ.പി രാജശേഖരൻ, സി.വി തോമസ്, സുകേഷ് പാളേരി, വേലായുധൻ കുന്നത്ത്, വികെ അബ്ദുൽ റസാഖ്, എം അബ്ദുൽ ബഷീർ, അബ്ദുല്ലത്തീഫ് സി.കെ, ദീപ പുലിയപ്പുറം, നാസർ വളപ്പിൽ, ന്യാസ് മുണ്ടോളി, കെ.ടി മിനി, പാത്തുമ്മ, പി മുഹമ്മദ് അജ് വദ് എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. രഞ്ജിത്ത് സ്വാഗതവും പ്രധാനാധ്യാപകൻ എം.ടി മുഹമ്മദ് നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.