വോയിസ് ഓഫ് മുണ്ടോത്ത് ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് കിടപ്പ് രോഗികൾക്ക് ആവശ്യമായ സപ്പോർട്ടിങ് കെയർ ഉപകരണങ്ങൾ വാങ്ങിക്കുന്നതിനു വേണ്ടിയുള്ള ഫണ്ട് സമാഹാരണത്തിന് വേണ്ടി ഒരുക്കിയ സമ്മാനക്കൂപ്പൺ പദ്ധതിയുടെ നറുക്കെടുപ്പ് മുണ്ടോത്ത്അങ്ങാടിയിൽ വച്ച് ബഹുമാനപ്പെട്ട ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബലരാമൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്നു. 9 വാർഡ് മെമ്പർ കെ എം സുധീഷ്,വിജയൻ മുണ്ടോത്ത് , ബാബു കുന്നത്, ഇ എം ഗോപാലൻ എന്നിവർ ചടങ്ങിൽ പങ്കാളികളായി.
സമ്മാന കൂപ്പൺ വിജയികൾക്കുള്ള സമ്മാനങ്ങൾ വോയിസ് ഓഫ് മുണ്ടോത്ത് ഓഫീസിൽ വച്ച് ബഹുമാനപ്പെട്ട കക്കഞ്ചേരി ജി എൽ പി സ്കൂൾ പ്രധാന അദ്ധ്യാപകനായ മോഹൻദാസ് ടി എം നിർവഹിച്ചു. ഒന്നാം സമ്മാനം ഗോൾഡ് കോയിൻ അനുപമ ബാലുശ്ശേരി, രണ്ടാം സമ്മാനം അയൺ ബോക്സ് നാരായൺ ചാത്തൻ കുളത്തിൽ മൂന്നാം സമ്മാനം ഷൈനി പറ്റാൻകോട്ട്നാലാം സമ്മാനം ഷൈജു വി എം എന്നിവർ സമ്മാനങ്ങൾ ഏറ്റു വാങ്ങി. സമ്മാന ദാന ചടങ്ങിൽവോയിസ് ഓഫ് മുണ്ടോത്ത് സെക്രട്ടറി ബിനോയ് എ എം അധ്യക്ഷത വഹിച്ചു അനൂപ് മുതുവാട്ട് മീത്തൽ സ്വാഗതവും നിധീഷ് നമ്പ്യാട്ടിയിൽ നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.