കോഴിക്കോട് മിഠായിത്തെരുവിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കിത്തുടങ്ങി. കോഴിക്കോട് കോർപറേഷന്റെ നേതൃത്വത്തിലാണ് രാവിലെ മുതൽ പൊളിച്ചുനീക്കൽ നടപടികളാരംഭിച്ചത്. താൽക്കാലിക നിർമാണത്തിന് പകരം സ്ഥിരം നിർമാണം നടത്തിയ കടമുറികളാണ് പൊളിച്ചുനീക്കുന്നത്. പാർക്കിങ് പ്ലാസ നിർമാണത്തിനായി ഒഴിപ്പിച്ച വ്യാപാരികളാണ് റോഡരികിൽ കടമുറികൾ നിർമിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.