കോഴിക്കോട് : മാവൂരില്‍ മോക് ഡ്രില്ലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥിയെ പീഡനത്തിന് ഇരാക്കിയ പ്രതി മാവൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗം കെ ഉണ്ണികൃഷ്ണന് പോലീസിൽ കീഴടങ്ങി. ഇയാളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോഴിക്കോട് പോക്സോ കോടതി തള്ളിയിരുന്നു. പരാതിയില്‍ പോക്സോ വകുപ്പുചുമത്തി പോലീസ് കേസെടുത്തിരുന്നു.
ഇക്കഴിഞ്ഞ ഡിസംബർ 29ന് മോക്ക് ഡ്രില്ലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ആംബുലൻസിലും കാറിലുമാണ് പീഡനം നടന്നതെന്നായിരുന്നു മൊഴി. പോലീസ് കേസ് എടുത്തതോടെ ഉണ്ണികൃഷ്ണൻ ഒളിവിലായിരുന്നു. ഉണ്ണികൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടർന്ന് കോടതിയിൽ ഹാജരാക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.