കോഴിക്കോട്: പന്തീരങ്കാവിൽ യുവതി കൂട്ടമാനഭംഗത്തിനിരയായി. 22കാരിയായ യുവതിയെ ജ്യൂസിൽ ലഹരി മരുന്ന് കലർത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ചേവായൂർ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അതിന് ശേഷമായിരിക്കും അറസ്റ്റ്.
രണ്ട് ദിവസം മുമ്പാണ് യുവതി പോലീസിൽ പരാതി നൽകിയത്. സംഭവം നടന്നിട്ട് കാലമേറെയാണെന്ന് യുവതി പരാതിയിൽ പറയുന്നു. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഇവർ അടുപ്പത്തിലാവുകയും പിന്നീട് ഫ്ളാറ്റിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. പോലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് വിശദമായ അന്വേഷണം നടത്തി. ഇന്നലെ കേസ് എടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
പിന്നീട് മൂന്ന് പ്രതികളെ ഇന്ന് കസ്റ്റഡിയിലെടുത്തു. ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.