അത്തോളി: കോഴിക്കോട് അത്തോളിയിൽ മകന്റെ മരണവാർത്തയറിഞ്ഞ് മാതാവ് കുഴഞ്ഞുവീണു മരിച്ചു. നടുവിലയില്‍ പരേതനായ മൊയ്തീന്റെ മകൻ ഷുഐബ് (45), മാതാവ് നഫീസ (68) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി മൂന്ന് മണിക്കൂറിനുള്ളിൽ ആണ് ഇരുവരും മരിച്ചത്.
ഷട്ടിൽ കളിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഷുഐബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരം കേട്ട് മാതാവ് നഫീസ തളർന്നു. ഇവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജുനൈസ്, റുമിഷ് എന്നിവരാണ് നഫീസയുടെ മറ്റ് മക്കൾ. ഷുഐബ് അവിവാഹിതനാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









