മധ്യപ്രദേശിലെ വിദിഷയിൽ രണ്ടു മക്കളെ കൊലപ്പെടുത്തിയ ശേഷം ബിജെപി പ്രാദേശിക നേതാവും മുൻ കൗൺസിലറും ഭാര്യയും ജീവനൊടുക്കി. . സോഷ്യൽ മീഡിയയിൽ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷമായിരുന്നു ആത്മഹത്യഅഡീഷണൽ പൊലീസ് സൂപ്രണ്ട് സമീർ യാദവ് പറഞ്ഞു. സഞ്ജീവ് മിശ്ര(45), നീലം (42), അൻപോൽ (13), സാർഥക് (7) എന്നിവരാണ് മരിച്ചത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷമാണ് ഇരുവരും ആത്മഹത്യ ചെയ്തത്. രണ്ട് മക്കളും മസ്കുലർ ഡിസ്ട്രോഫി രോഗബാധിതരായിരുന്നു. ജനിതക രോഗത്തിന് ഏറെക്കാലമായി ചികിത്സ നൽകിയിട്ടും ഭേദമാകാത്തതിനെ തുടർന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.ഇവരുടെ സോഷ്യൽമീഡിയ പോസ്റ്റ് കണ്ട് സുഹൃത്തുക്കൾ എത്തിയെങ്കിൽ വാതിൽ തുറക്കാൻ കഴിഞ്ഞില്ല. വാതില്‍ തകർത്ത് അകത്ത് കടന്നപ്പോൾ എല്ലാവരും അബോധാവസ്ഥയിലായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾക്ക് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയ ശേഷം ഇവരും വിഷം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മക്കളെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും കഴിഞ്ഞ അഞ്ച് വർഷമായി കടുത്ത ബുദ്ധിമുട്ട് നേരിടുകയാണെന്നും ഇയാൾ എഴുതിയിരുന്നു .
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.