കട്ടാങ്ങൽ: കേരളത്തിലെ രണ്ടാമത്തെ ഗണിത പാർക്ക് നായർക്കുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൾ തയാറാവുന്നു. വിദ്യാർത്ഥികൾക്ക് കളിയിലൂടെ ഗണിതം പഠിക്കാൻ സഹായിക്കുന്നതാണ് ഗണിത പാർക്ക്. വിദ്യാർഥികൾ ഗണിത പഠനം ഇഷ്ടപ്പെടുന്നതിനും ഗണിത ക്ലാസുകൾ ആനന്ദകരമാക്കുന്നതിനും ഇതുകൊണ്ട് കഴിയും. വിദ്യാർഥികളുടെ കഴിവുകൾ തിരിച്ചറിയുന്നതിനുള്ള ടാലന്റ് ലാബായും ഇത് പ്രവർത്തിക്കും.
പ്രൈമറി തലത്തിലെ കുട്ടികള്‍ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി ഗണിത പഠനം ജനകീയവത്കരിക്കുന്നതിനും കൂടുതല്‍ ആനന്ദകരമാക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുമാണ് ഗണിത പാര്‍ക്കുകള്‍ ആരംഭിക്കുന്നത്.
ഗണിതത്തെ തൊട്ടറിയുന്നതിനും കണ്ടറിയുന്നതിനുമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് ഗണിതപാര്‍ക്ക് ആശയം നടപ്പിലാക്കുന്നത്. ഗണിത പാര്‍ക്കിനായി തിരഞ്ഞെടുക്കുന്ന പൊതു വിദ്യാലയങ്ങളിലെ 20 മുതല്‍ 30 വരെ സെന്റ് സ്ഥലത്താണ് ഗണിത നിര്‍മിതികളാല്‍ തയാറാക്കുന്ന പാര്‍ക്ക് നിര്‍മിക്കുന്നത്. കുട്ടിക്ക് സന്തോഷകരമായ സാഹചര്യത്തില്‍ വിശ്രമിക്കുന്നതിനും സ്വാഭാവികമായ ഗണിത ചിന്തയിലൂടെ കടന്നുപോയി ഗണിതത്തിന്റെതായ കണ്ടെത്തലുകള്‍ ഉള്‍ക്കൊള്ളുന്നതിനുമുള്ള കേന്ദ്രമായി ഇത് മാറും.
എസ്എസ്കെ ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ സജീഷ് നാരായണൻ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, മാവൂർ ബി.പി.സി ഇൻചാർജ് മനോജ്, വടകര ബി.ആർ.സി ട്രെയ്നർമാരായ ഷൈജു, സിജി തുടങ്ങിയവർ സ്കൂൾ സന്ദർശിച്ച് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.