ന്യുമോണിയ മാറാൻ പഴുപ്പിച്ച ഇരുമ്പു ദണ്ഡുകൊണ്ട് പൊള്ളിച്ച കുഞ്ഞ് മരിച്ചു. മൂന്നു മാസം പ്രായമായ പെൺകുഞ്ഞാണ് ക്രൂരമായ മന്ത്രവാദ ചികിത്സയ്ക്ക് വിധേയമായത്. കുഞ്ഞിന്റെ വയറ്റിൽ 51 തവണ ഇരുമ്പുദണ്ഡുകൊണ്ട് പൊള്ളലേൽപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. സംസ്കാരം നടത്തിയ മൃതദേഹം വീണ്ടും പുറത്തെടുത്ത് പൊസ്റ്റുമോർട്ടം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.