കുതിച്ചുചാട്ടത്തിന് ശേഷം തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില കുറഞ്ഞു. ഇന്ന് പവൻ 560 രൂപ കുറഞ്ഞ് 41,920 രൂപയിലെത്തി. ഇന്നലെ 400 രൂപ കുറഞ്ഞിരുന്നു. ഇതോടെ രണ്ട് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ 960 രൂപയുടെ കുറവുണ്ടായി. ഗ്രാമിന് 5240 രൂപയാണ് ഇന്നത്തെ വില.
ഫെബ്രുവരി രണ്ടിന് 42,880 രൂപയായിരുന്നു പവന് വില. ഇതാണ് രണ്ട് ദിവസം കൊണ്ട് 41,920 രൂപയായി കുറഞ്ഞത്. ജനുവരി രണ്ടിന് ഒരു പവന്‍ സ്വര്‍ണത്തിന് 40,360 രൂപയായിരുന്നു വില. ഇത് വര്‍ധിച്ച് ജനുവരി 26ന് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 42,480ലെത്തിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







