കോഴിക്കോട്: ദേശീയ പാതയില്‍ മോഡേണ്‍ ബസാറില്‍ സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മോഡേണ്‍ ബസാര്‍ പാറപ്പുറം റോഡില്‍ അല്‍ ഖൈറില്‍ റഷീദിന്റെ മകള്‍ റഫ റഷീദ് (21) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 7.30ഓടെയാണ് അപകടം. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ അമിത വേഗതയിൽ വന്ന ബസ് ഇടിക്കുകയായിരുന്നു.
മെഡിക്കൽ കോളേജിൽ നിന്ന് മണ്ണൂർ വടക്കുമ്ബാടേക്ക് പോവുകയായിരുന്ന ദേവി കൃഷ്ണ ബസുമായിട്ടാണ് കൂട്ടിയിച്ചത്. ബസ് തെറ്റായ ദിശയിൽ എത്തിയതാണ് അപകട കാരണം. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ റാഫയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുക്കം കെഎംസിടി കോളജ് ബിടെക് വിദ്യാര്‍ത്ഥിയാണ് റഫ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.