ഓമശ്ശേരി: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്നു. സംഭവത്തിൽ കൊടുവള്ളി പൊലീസ് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി. കൂമ്പാറ കിഴക്കരക്കാട് ജിതിന് ടോമിയെ (21) ആണ് കോടഞ്ചേരിയില്‍നിന്ന് പിടികൂടിയത്.
ഓമശ്ശേരി ടൗണിന് സമീപം ഒറ്റയ്ക്ക് താമസിക്കുന്ന മീനാക്ഷിയുടെ മാലയാണ് മോഷണം പോയത്. വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. മീനാക്ഷിയുടെ വീടിന്റെ വാതിലിൽ മുട്ടിയ യുവാവ് ജനലിനു സമീപം വരാൻ ആവശ്യപ്പെട്ടു. സംസാരിച്ചു കൊണ്ടിരിക്കെ, അക്രമി വാതിൽ തള്ളിത്തുറന്ന് അകത്തുകയകയായിരുന്നു.
വയോധികയെ ആക്രമിച്ച് കീഴ്പെടുത്തിയാണ് മാല മോഷ്ടിച്ചത്. പ്രതിയായ ജിതിൻ ടോമി വയോധികയുടെ വീടിന് സമീപം വരാറുണ്ടായിരുന്നു. വയോധികയുടെ വരവ് പോക്കുകള്‍ നിരീക്ഷിച്ചാണ് കവർച്ച ആസൂത്രണം ചെയ്തത്.
സംഭവം നടന്നയുടൻ കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി അന്വേഷണം ഊർജിതമാക്കുകയും രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.