കോഴിക്കോട്: സംസ്ഥാനത്തൊട്ടാകെയുള്ള ഗുണ്ടാസംഘങ്ങൾക്കെതിരായ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്ടും അറസ്റ്റ്. നഗരപരിധിയിൽ 69 പേർ അറസ്റ്റിലായി. പിടിയിലായവരിൽ എട്ട് സ്ഥിരം കുറ്റവാളികളും ഒളിവിൽ കഴിയുന്നവരും ഉൾപ്പെടുന്നു.
സംസ്ഥാന വ്യാപകമായി ഗുണ്ടകൾക്കെതിരെയുള്ള നടപടിയുടെ ഭാഗമാണ് കോഴിക്കോടും വ്യാപക പരിശോധന നടന്നത്. സംസ്ഥാനമാകെ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് ഗുണ്ടാപട്ടിക പുതുക്കുന്നതും കാപ്പ നടപടിയും ശക്തമാക്കുന്നത്.
കോഴിക്കോട് പോലീസ് ഇന്നലെ രാത്രി ആരംഭിച്ച അന്വേഷണം ഇന്ന് രാവിലെയാണ് അവസാനിച്ചത്. നഗരപരിധിയിലെ വിവിധ സ്റ്റേഷനുകളിലായി 69 പേർ അറസ്റ്റിലായി. പിടിയിലായവരെ വിവരങ്ങൾ ശേഖരിച്ച ശേഷം വിട്ടയക്കുമെങ്കിലും ഇവർ കർശന പൊലീസ് നിരീക്ഷണത്തിലായിരിക്കും. ഇതിന് ശേഷം ആവശ്യമെങ്കിൽ കാപ്പ ചുമത്താനുള്ള നടപടികളിലേക്ക് പൊലീസ് കടക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.