മടവൂര്‍: കോഴിക്കോടിലെ മടവൂരില്‍ സ്വകാര്യ ബസിന് നേരെ വീണ്ടും ഓട്ടോ ഡ്രൈവര്‍മാരുടെ അതിക്രമം. ബസ് യാത്രക്കാരെ ബലം പ്രയോഗിച്ച് ഇറക്കിക്കൊണ്ടുപോകാന്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ശ്രമിച്ചെന്ന് പരാതി. സംഭവം ഇന്ന് രാവിലെ എട്ടുമണിയോടെയാണ്. കൊടുവളളിയില്‍ നിന്ന് മഖാമിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസ്സിന് നേരെയാണ് അതിക്രമം നടന്നത്.
നേരത്തെ, ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വ്വീസ് ചോദ്യം ചെയ്തതിന് ഇതേ ബസ്സിന് നേരെ ഒരുസംഘം ഓട്ടോ റിക്ഷ ഡ്രൈവര്‍മാരുടെ ആക്രമണം ഉണ്ടായിരുന്നു. ഇന്ന് രാവിലെ നാല് പേര് ചേര്‍ന്ന് ബസ്സ് തടഞ്ഞിട്ട് യാത്രക്കാരെ വലിച്ചിറക്കാന്‍ ശ്രമിച്ചെന്നാണ് ജീവനക്കാരുടെ പരാതി. പ്രതികരിച്ച വനിതാ യാത്രക്കാരുടെ വീഡിയോ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും ബസ് ജീവനക്കാര്‍ പറയുന്നു. സംഭവത്തില്‍ കുന്ദമംഗലം പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.