കർഷകർക്ക് പ്രയോജനകരമായ വിധത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള വളപ്രയോഗം നൽക്കുന്നതിന് ചാത്തമംഗലം പഞ്ചായത്തിൽ തുടക്കമായി. വെള്ളലശേരിയിലെ ചൂലൂർ, സങ്കേതം പാടശേഖരത്തിലാണ് വളപ്രയോഗം നടത്തുന്നത്. പഞ്ചായത്തിൽ ആദ്യമായാണ് ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്തുന്നത്. വാഴ, നെല്ല്, തുടങ്ങിയ കൃഷികൾക്കാണ് ഈ പാടശേഖരങ്ങളിൽ വളം നൽകുന്നത്.
ഒരേക്കർ വയലിൽ പത്ത് മിനിട്ടുകൊണ്ട് വളപ്രയോഗം നടത്താനാകും എന്നതാണ് ഡ്രോൺ ഉപയോഗിച്ചുള്ള വളപ്രയോഗത്തിന്റെ പ്രത്യേകത. കൂടാതെ സമയ ലാഭവും ചിലവും ഗണ്യമായി കുറയും. ചൂലൂർ, സങ്കേതം പാടശേഖര സമിതിക്കു കീഴിലെ വയലുകളിലെ വളപ്രയോഗം കഴിഞ്ഞാൽ പഞ്ചായത്തിലെ മറ്റിടങ്ങളിലേക്ക് കൂടി ഡ്രോൺ വഴിയുള്ള വളപ്രയോഗം വ്യാപിപ്പിക്കും.
ഗ്രാമ പഞ്ചായത്ത് അംഗം വിശ്വൻ വെള്ളലശ്ശേരി, കൃഷി ഓഫീസർ വിജയ കൃഷ്ണൻ, പാടശേഖര സമിതി അംഗങ്ങളായ പി.എം ഉണ്ണികൃഷ്ണൻ നമ്പൂതിരി, പി. വൽസൻ, പി.രാമചന്ദ്രൻ, കെ.ബാബു തുടങ്ങിയവർ നേതൃത്ത്വം നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.