കോഴിക്കോട് ജനസേവന കേന്ദ്രത്തിന്റെ ഫ്യൂസ് കെഎസ്ഇബി വലിച്ചു. ഇതോടെ സ്ഥാപനത്തിന്റെ പ്രവർത്തനം നിലച്ചു. വൈദ്യുതി ബിൽ അടക്കാത്തതിനെ തുടർന്ന് കെഎസ്ഇബി ഫ്യൂസ് ഊരിയതാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണം. കഴിഞ്ഞ മാസം 31 നാണ് സ്ഥാപനത്തിലെ വൈദ്യുതി കണക്ഷൻ കട്ട് ചെയ്തത്.
ആദ്യ രണ്ട് ദിവസം യുപിഎസ് പവർ ഉപയോഗിച്ചാണ് സ്ഥാപനം പ്രവർത്തിച്ചത്. എന്നാൽ ഈ വൈദ്യുതി നിലച്ചതോടെ അഞ്ചുദിവസമായി ജനസേവനകേന്ദ്രം അടഞ്ഞുകിടക്കുകയാണ്.
വാട്ടര്‍ ബില്ല്, വൈദ്യുതി ബിൽ തുടങ്ങി വിവിധ സേവനങ്ങൾക്കായി പ്രദേശത്തെ സാധാരണക്കാർ ആശ്രയിക്കുന്ന കേന്ദ്രമാണിത്. ഐ.ടി മിഷനാണ് ഇതിനായി പണം അനുവദിക്കേണ്ടത്. കുടിശ്ശിക ഉടൻ നൽകുമെന്ന സംസ്ഥാന ഐടി മിഷന്റെ ഉറപ്പ് പാലിക്കാത്തതാണ് ഫ്യൂസ് വലിക്കാൻ കാരണം. നാലായിരം രൂപയാണ് ജനസേവന കേന്ദ്രത്തിന്റെ കുടിശ്ശിക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







