കോഴിക്കോട്: നഗരം ചുറ്റാൻ കെ.എസ്.ആർ.ടി.സി ഒരുക്കിയ പുതിയ സർവീസ് വൻ ഹിറ്റ്. വിവിധ സ്‌കൂളുകളിൽ നിന്നും അല്ലാത്തവയിൽ നിന്നുമായി പ്രതിദിനം ആയിരത്തിലധികം കോളുകളാണ് കെഎസ്‌ആർടിസി ഡിപ്പോകളിൽ യാത്രയ്ക്കായി ലഭിക്കുന്നത്.
പലതും അടുത്ത ദിവസങ്ങളിലേക്ക് മാറ്റി. അപേക്ഷകൾ വർധിച്ചതോടെ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനാണ് അധികൃതർ ആലോചിക്കുന്നത്. ‘കോഴിക്കോടിനെ അറിയാൻ സാമൂതിരിയുടെ നാട്ടിലൂടെ ഒരു യാത്ര’ എന്ന പേരിൽ ഫെബ്രുവരി ഒന്നു മുതലാണ് സർവീസ് ആരംഭിച്ചത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച് പ്ലാനറ്റോറിയം, തളി ക്ഷേത്രം, കുറ്റിച്ചിറ മിഷ്‌കാൽ പള്ളി, കുറ്റിച്ചിറ കുളം, കോതി ബീച്ച്, നൈനാംവളപ്പ്, സൗത്ത് ബീച്ച്, ഗാന്ധി പാർക്ക്, ഭട്ട്‌റോഡ് ബീച്ച്, ഇംഗ്ലീഷ് പള്ളി, മാനാഞ്ചിറ സ്‌ക്വയര്‍ എന്നിവിടങ്ങളിലേക്കാണ് വിദ്യാര്‍ത്ഥികളുമായുള്ള യാത്ര.
ഈ യാത്രയ്ക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്‌കൂളുകളിൽ നിന്ന് നിരവധി അപേക്ഷകൾ ഇതിനകം ലഭിച്ചിട്ടുണ്ട്. കൂടാതെ നിരവധി അന്വേഷണങ്ങൾ വരുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 8 മണി വരെ നഗരം കാണാമെന്നതാണ് യാത്രയുടെ പ്രത്യേകത. ദിവസവും ഒരു സര്‍വീസാണുള്ളത്. ഒരു ബസില്‍ 50-60 വിദ്യാര്‍ത്ഥികളുമായാണ് യാത്ര. ഓരോ സർവീസിലും 50 പേർ വീതമുണ്ടാകും. ഇതിന് 200 രൂപ മാത്രമാണ് ഈടാക്കുന്നത്. അതുകൊണ്ടാണ് ഇത് പലരെയും ആകർഷിച്ചത്. ജില്ലയിൽ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആനവണ്ടിയില്‍ യാത്ര ജനപ്രീതി നേടിയതിന്റെ പശ്ചാത്തലത്തിലാണ് സിറ്റി ടൂർ സർവീസ് ആരംഭിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









