പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രീ യൂണിവേഴ്സിറ്റി കോളജ് പ്രിൻസിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ റായ്ച്ചൂരിൽ ആണ് ക്രൂരമായ കൊലപാതകം നടന്നത്. പിയു കോളജ് പ്രിൻസിപ്പൽ രമേഷിനെ ആണ് പൊലീസ് പിടികൂടിയത്. 17 വയസ്സുകാരിയായ പ്ലസ് വൺ വിദ്യാർഥിനിയെ ആണ് പ്രതി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. കഴിഞ്ഞ 10ന് രാത്രി വിദ്യാർഥിനിയെ പ്രിൻസിപ്പലിന്റെ മുറിയിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കോളജ് ഹോസ്റ്റലിൽ കെട്ടിത്തൂക്കി. പിന്നീട് പ്രതി ഒളിവിൽ പോയെന്നാണ് കേസ്. സഹപാഠികളാണ് പെണ്‍കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടത്. വിവരമറിഞ്ഞ് പെൺകുട്ടിയുടെ മാതാപിതാക്കൾ ഹോസ്റ്റലിലെത്തിയപ്പോഴാണ് പീഡനവിവരം പുറത്താവുന്നത്. പ്രിന്‍സിപ്പിലായ രമേഷ് പെണ്‍കുട്ടിയെ പലതവണ മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് സഹപാഠികള്‍ മാതാപിതാക്കളെ അറിയിച്ചു. ഇതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.