കോഴിക്കോട് കുന്ദമംഗലം പതിമംഗലത്ത് പ്രഭാതസവാരിക്കിറങ്ങിയ അധ്യാപകന് കാറിടിച്ച് മരിച്ചു. പതിമംഗലം അവ്വാത്തോട്ടത്തില് രാജു ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം.
പ്രഭാത സവാരിക്കായി ഇറങ്ങിയ രാജുവിന് നേരെ കാർ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഫറൂഖ് നാരായണ സ്കൂളിലെ അധ്യാപകനാണ്. ഭാര്യ: ജിഷ. മക്കൾ: അരവിന്ദ്, അഭിനവ്. മൃതദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.