രാജ്യം പുതുതായി വികസിപ്പിച്ച ഷോർട്ട് റേഞ്ച് സാറ്റലൈറ്റ് ലോഞ്ച് റോക്കറ്റിന്റെ (എസ്എസ്എൽവി) രണ്ടാം ദൗത്യം പൂർണ വിജയമായി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ആദ്യ വിക്ഷേപണത്തറയിൽ നിന്ന് 3 ഉപഗ്രഹങ്ങളുമായി എസ്എസ്എൽവി-ഡി2 റോക്കറ്റ് രാവിലെ 9.18ന് കുതിച്ചു. വിക്ഷേപണം കഴിഞ്ഞ് 15.24 മിനിറ്റിനുള്ളിൽ ഉപഗ്രഹങ്ങളെ 450 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചു. ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-07, യുഎസ് ആസ്ഥാനമായുള്ള അന്റാറിസ് നിർമിച്ച ജാനസ്–1, ചെന്നൈയിലെ സ്പേസ് സ്റ്റാർട്ടപ്പായ സ്പേസ് കിഡ്സ് ഇന്ത്യയുടെ സഹായത്തോടെ ഇന്ത്യയിലുടനീളമുള്ള 750 വിദ്യാർഥിനികൾ തയാറാക്കിയ 8.7 കിലോഗ്രാം ഭാരമുള്ള ആസാദിസാറ്റ്-2 എന്നിവയാണ് എസ്എസ്എൽവി ഭ്രമണപഥത്തിലെത്തിച്ചത്. ആദ്യ വിക്ഷേപണം പരാജയപ്പെട്ടതിനാൽ അതിസൂക്ഷ്മമായ പരിശോധനകൾ അടക്കം പൂർത്തിയാക്കിയാണു റോക്കറ്റ് വിക്ഷേപണത്തറയിലെത്തിച്ചത്. . 500 കിലോ വരെ ഭാരമുള്ള ചെറുഉപഗ്രഹങ്ങളെ വഹിക്കാന്‍ ഈ റോക്കറ്റിനാകും. കഴിഞ്ഞ ഓഗസ്റ്റ് 07നാണ് എസ്എസ്എല്‍വിയുടെ പ്രഥമ വാഹനമായ ഡി1 വിക്ഷേപിച്ചത്. ഐഎസ്ആര്‍ഒയുടെ ഇഒഎസ്2 ഉപഗ്രഹവും, വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച ആസാദിസാറ്റും വഹിച്ചുള്ള വിക്ഷേപണം പരാജയമായിരുന്നു. സെന്‍സറുകളുടെ തകരാറായിരുന്നു കാരണം. ചെന്നൈയിലെ സ്പേസ് സ്റ്റാർട്ടപ്പായ സ്പേസ് കിഡ്സ് ഇന്ത്യയുടെ സഹായത്തോടെയാണ് വിദ്യാർഥിനികൾ ആസാദിസാറ്റ് സജ്ജമാക്കിയത്. നാഷനൽ കെഡറ്റ് കോറിന്റെ (എൻസിസി) 75-ാം വാർഷികത്തോട് അനുബന്ധിച്ച് ആസാദിസാറ്റ് എൻസിസി ഗാനം ബഹിരാകാശത്ത് പാടിക്കൊണ്ടിരിക്കും. പ്രശസ്ത സംഗീത സംവിധായകൻ ദേവിശ്രീപ്രസാദാണു (ഡിഎസ്പി) ഗാനം രചിച്ച് ആലപിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.