കോഴിക്കോട്: കാർ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ബൈക്കുകളും സ്കൂട്ടറുകളും തകർന്നു. അപകടത്തിൽ കാർ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് 6.30ഓടെ കോഴിക്കോട്-മാവൂർ റോഡിൽ പെരുവയൽ അങ്ങാടിയിൽ ഈർച്ചമില്ലിന് സമീപമായിരുന്നു അപകടം.
ഇവിടെയുള്ള ഇരുചക്രവാഹന വര്‍ക്ഷോപിന് മുന്നില്‍ അറ്റകുറ്റപ്പണികൾക്കായി നിര്‍ത്തിയിട്ട രണ്ട് സ്കൂടറുകളും രണ്ട് ബൈകുകളുമാണ് തകര്‍ന്നത്. തുടര്‍ന്ന് സമീപത്തെ ഓവുചാലില്‍ കൂപ്പുകുത്തിയാണ് കാര്‍ നിന്നതെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ ഒരു സ്കൂടര്‍ ദൂരേക്ക് തെറിച്ചുപോയി. തൊട്ടുമുമ്ബ് വരെ ഇവിടെ ആളുകള്‍ ഉണ്ടായിരുന്നു. ഇവര്‍ മാറിയ ഉടനെയാണ് അപകടമുണ്ടായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.