കോഴിക്കോട്: പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ പെട്രോളുമായി എത്തിയ യുവാവ് പോലീസ് പിടിയിൽ. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. കുറ്റ്യാടി പാലേരി സ്വദേശി അരുൺജിത്തിനെയാണ് (24) ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ വീട്ടിലേക്ക് അരുൺജിത്ത് കയറി വരുന്നത് കണ്ട് അമ്മ വാതിൽ അടച്ചതിനാൽ വീട്ടിൽ കയറാനായില്ല. സംഭവമറിഞ്ഞ് നാട്ടുകാർ എത്തി യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് ഒരു ലിറ്റർ പെട്രോളും ലൈറ്ററും കണ്ടെടുത്തു. പ്രതി നേരത്തെയും പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നതായി പോലീസ് പറഞ്ഞു.
ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതിയെ പരിചയപ്പെട്ടത്. പിന്നെ അവൻ പ്രൊപ്പോസ് ചെയ്തു. ഇത് നിരസിച്ചതോടെ ആക്രമണത്തിന് തയ്യാറായി. മുൻപും യുവതിയെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഇത് പരാജയപ്പെട്ടതോടെ ഇത്തവണ പെട്രോളും ലൈറ്ററുമായാണ് ഇയാൾ എത്തിയത്. ഭവനഭേദനം, അപായപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. അരുണിന്റെ വരവില്‍ പന്തികേട് തോന്നിയ അമ്മ വാതിൽ അടച്ചതിനാൽ വൻ അപകടം ഒഴിവായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.