ഗുജറാത്തിലെ പോർബന്തറിൽ ചുമ മാറാൻ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഇരുമ്പ് ദണ്ഡ് ചൂടാക്കി പൊളളലേൽപിച്ചു. കുഞ്ഞിനെ സർക്കാർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടർമാരുടെ നിരീക്ഷണത്തിലുള്ള കുഞ്ഞിൻറെ ആരോഗ്യനില തൃപ്തികരമാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കുഞ്ഞിനെ പൊള്ളലേൽപിച്ച വ്യാജവൈദ്യനെതിരെയും കുട്ടിയുടെ അമ്മക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. വ്യാജഡോക്ടറെ അറസ്റ്റ് ചെയ്തു. ഒരാഴ്ചമുമ്പാണ് കുഞ്ഞിന് ചുമയും കഫക്കെട്ടും അനുഭവപ്പെട്ടത്. തുടർന്ന് മാതാപിതാക്കൾ വീട്ടിൽ തന്നെ നാട്ടു ചികിത്സ നൽകാൻ തീരുമാനിച്ചു. എന്നാൽ കുഞ്ഞിന് അസുഖം ഭേദമായില്ല. പിന്നീട് കുട്ടിയുടെ അമ്മ ദേവ്രാജ് ഭായ് കത്താര എന്നയാളുടെ അടുത്ത് കുഞ്ഞിനെ കൊണ്ടു പോയി. അസുഖം ഭേദമാകാൻ ഇയാൾ കുഞ്ഞിന്റെ നെഞ്ചിലും വയറിലും ഇരുമ്പ് ദണ്ഡ് ചൂടാക്കി പൊള്ളലേൽപിച്ചു. എന്നാൽ കുഞ്ഞിന്റെ അസുഖത്തിന് മാറ്റമൊന്നും വരാത്തതിനെ തുടർന്ന് അമ്മ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. തുടർന്നാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.