മാവൂർ അരയങ്കോട് എടത്തൊടി തലച്ചില്ലോൻ കാവിലെ തിറ താലപ്പൊലി ഉത്സവം ഫെബ്രുവരി 18 ശനിയാഴ്ച ശിവരാത്രി ദിനത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കുമെന്ന് ഉൽസവ കമ്മിറ്റി ഭാരവാഹികൾ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു. പുലർച്ചെ മുതൽ നടക്കുന്ന വിവിധ പൂജകൾക്ക് ശേഷം പതിനൊന്ന് മണിയോടെ കുളിച്ച് പുറപ്പാടോടെ ഉൽസവ ചടങ്ങുകൾ ആരംഭിക്കും.
ഉച്ചയ്ക്ക് വിവിധ വെള്ളാട്ടങ്ങളും തിറകളും അരങ്ങേറും. തിറയിലും വെള്ളാട്ടിലും മലദൈവത്തിന്റെ ഊരായ്മക്കാരായ മലമുത്തന്മാരുടെ സാന്നിധ്യമാണ് ഉത്സവത്തിന്റെ പ്രത്യേകത.
ഉൽസവ ദിവസം രാവിലെ മുതൽ കാവിൽ നടക്കുന്ന പ്രസാദ ഊട്ട് ഇത്തവണയും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ സഇ. സുരേഷ്കുമാർ, രവീന്ദ്രൻ എടക്കണ്ടി, ശ്രീധരൻ ഇളയിടത്ത്, ഇ. സത്യൻ തുടങ്ങിയവർ സംബന്ധിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.