മാവൂർ: നിയമപഠനം പൂർത്തിയാക്കി നിയമബിരുദം നേടിയ പി. ആർദ്രയെ പൂക്കാട് ശ്രീ ഭഗവതി ക്ഷേത്ര കുടുംബ ട്രസ്റ്റ് ആദരിച്ചു. പൂക്കാട് ഭഗവതി ക്ഷേത്രാങ്കണത്തിൽ വെച്ച് പിസി രാമന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മാവൂർ ഗ്രാമപ്പഞ്ചായത്തംഗം വാസന്തി വിജയൻ ആർദ്രയെ പൊന്നാട അണിയിച്ചു.
പി പി ഷാഹുൽഹമീദ്, ഇ. വീരാൻകുട്ടി മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. പി കെ സുരേന്ദ്രൻ സ്വാഗതവും കെ വി ബാബുരാജ് നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.