പേരാമ്പ്രയിൽ കെഎസ്ആർടിസി ബസിടിച്ച് ഇരുചക്രവാഹന യാത്രികന് ദാരുണാന്ത്യം. കക്കാട് സ്വദേശി ഹനീഫയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പേരാമ്പ്ര കക്കാടുപള്ളിക്ക് സമീപമായിരുന്നു അപകടം.
മുന്നില്‍ ബ്രേക്കിട്ട കാറില്‍ ഇടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് ഹനീഫ റോഡിലേക്ക് വീണത്. ഇരുചക്രവാഹനങ്ങൾ മറികടന്ന് എതിർദിശയിൽ കെഎസ്ആർടിസി ബസ് വരുന്നത് കണ്ട് കാർ പെട്ടെന്ന് വേഗം കുറച്ച് നിര്‍ത്തിയിരുന്നു. ഈ കാറില്‍ ഇടിക്കുന്നത് ഒഴിവാക്കുന്നതിനിടെ നിയന്ത്രണംവിട്ട് റോഡിലേക്ക് വീണ ഹനീഫയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.
കുറ്റ്യാടി ഭാഗത്തേക്ക് പോകുന്ന ബസാണ് അപകടമുണ്ടാക്കിയത്. സംഭവസ്ഥലത്ത് വച്ച് തന്നെ ഹനീഫ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.