കോഴിക്കോട്: കവർച്ച നടത്തുന്നതിനിടെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രക്ഷപ്പെട്ട മോഷ്ടാവ് വാഹനാപകടത്തിൽ പെട്ടു. താമരശ്ശേരി തച്ചംപൊയിൽ പുത്തൻതെരുവിൽ അഷ്റഫിന്റെ പലചരക്ക് കടയിലാണ് വെള്ളിയാഴ്ച രാത്രി 12.30ന് മോഷണം നടന്നത്. കടയുടെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കുന്നതിനിടെ നാട്ടുകാരുടെ പെടുകയായിരുന്നു.
തുടർന്ന് ബൈക്കിൽ രക്ഷപ്പെട്ട മോഷ്ടാവ് കുന്ദമംഗലത്തിന് സമീപം അപകടത്തിൽപ്പെടുകയായിരുന്നു. അബോധാവസ്ഥയിലായ മോഷ്ടാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണില്‍ ആശുപത്രിയിലാക്കിയവര്‍ കടയുടമ അഷ്റഫിനെ വിളിക്കുകയായിരുന്നു. യുവാവിന്റെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കടയുടമ അഷ്റഫ് പരാതി നല്‍കിയിട്ടുണ്ടെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.