കോഴിക്കോട് നഗരത്തിൽ ബൈക്കിൽ കറങ്ങി മോഷണം പതിവാക്കിയ യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് കല്ലായി സ്വദേശി ഡനിയാസ് ഹംറാസ് കെ.എം (19) നെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഊരിമാറ്റിയ ശേഷം കറങ്ങി നടന്ന് കവർച്ച നടത്തുകയാണ് ഹംറാസിന്റെ രീതി.
യാത്രക്കാര്‍ കുറഞ്ഞ റോഡുകൾ തിരഞ്ഞെടുത്താണ് ഹംറാസ് മോഷ്ടിക്കുന്നത്. ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഊരിമാറ്റിയ ശേഷം ആളൊഴിഞ്ഞ വഴിയിലൂടെ സഞ്ചരിക്കും. അടുത്തിടെ ഒറ്റയ്ക്ക് നടന്നുപോവുകയായിരുന്ന കുട്ടിയുടെ കയ്യിൽ നിന്ന് പ്രതി മൊബൈൽ ഫോൺ തട്ടിയെടുത്തിരുന്നു. ഈ കേസിലെ അന്വേഷണത്തിനിടെ കഴിഞ്ഞ ദിവസമാണ് ഇയാൾ പോലീസ് വലയിലായത്. സൈബർ സെല്ലിന്റെ സഹായത്തോടെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് നടക്കാവ് പോലീസ് പ്രതിയെ പിടികൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.