അബുദാബി: കുറഞ്ഞ ചെലവിൽ മദീനയിലേക്ക് പറക്കാനുള്ള സൗകര്യമൊരുക്കി വിസ് എയർ. അബൂദബിയില്‍ നിന്ന് മദീനയിലേക്ക് 219 ദിര്‍ഹമിനാണ് വിസ് എയര്‍ യാത്രയൊരുക്കുന്നത്. മടക്കയാത്രയ്ക്കും ഇതേ നിരക്ക് തന്നെയായിരിക്കും. കഴിഞ്ഞ ദിവസം മുതലാണ് ഈ സർവീസ് ആരംഭിച്ചത്. മദീനയിലേക്കും തിരിച്ചും ദിവസവും ഈ സർവീസ് ഉണ്ടായിരിക്കും.
ടിക്കറ്റ് വിൽപ്പനയും ആരംഭിച്ചു. നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് കുറഞ്ഞ നിരക്ക് ലഭിക്കുക. ചില ദിവസങ്ങളില്‍ 179 ദിര്‍ഹമിനും ടിക്കറ്റ് ലഭിക്കും. നിലവിൽ അബുദാബിയിൽ നിന്ന് മദീനയിലേക്ക് 600-1000 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രാ സൗകര്യം നൽകുന്ന കുറഞ്ഞ നിരക്കിലുള്ള എയർലൈനാണ് വിസ് എയർ.
വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് 179 ദിര്‍ഹമിന് യാത്ര ചെയ്യാന്‍ അവസരമൊരുക്കുന്ന വിസ് എയര്‍ സൗദിയിലേക്കും പറക്കുന്നതോടെ പ്രവാസികള്‍ക്ക് ഏറെ പ്രയോജനപ്പെടും. കുറഞ്ഞ ചെലവിൽ മദീന സന്ദർശിക്കാനും മക്കയിൽ ഉംറ നിർവഹിക്കാനും ഈ വിമാനം പ്രയോജനപ്പെടും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.